ഷെവര്‍ലെ സെയിലുമായി ജനറല്‍ മോട്ടോഴ്സ്‌

Sunday 8 January 2012 6:43 pm IST

കൊച്ചി: ചൈനീസ്‌ വ്യവസായ വാണിജ്യ മാന്ത്രാലയത്തിന്റെ (സ്റ്റേറ്റ്‌ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രി ആന്റ്‌ കോമേഴ്സ്‌ ഓഫ്‌ ദി പീപ്പിള്‍ റിപ്പബ്ലിക്‌ ഓഫ്‌ ചൈന) സഹകരണത്തോടെ ജനറല്‍ മോട്ടോഴ്സ്‌ രൂപകല്‍പന ചെയ്ത ആദ്യത്തെ രണ്ട്‌ കാര്‍ മോഡലുകളായ ഷെവര്‍ലെ സെയില്‍ പ്രീമിയം ഹാച്ച്ബായ്ക്കും ഷെവര്‍ലെ എം പി വി കണ്‍സപ്റ്റും ന്യൂദല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു.
ജി എം ഇന്ത്യയുടെ ചെറുകാര്‍ ശ്രേണിയിലെ മികച്ച കണ്ണിയായ ഷെവര്‍ലെ സെയില്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ ലഭ്യമാവുമെന്ന്‌ ജനറല്‍ മോട്ടോഴ്സ്‌ ഇന്ത്യ പ്രസിഡന്റും മാനേജിങ്‌ ഡയറക്റ്ററുമായ ലോവല്‍ പഡ്ഡോക്‌ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലേക്ക്‌ നീങ്ങുന്ന രാജ്യങ്ങളിലെ ഉപയോക്താക്കളെ ഉദ്ദേശിച്ച്‌ രൂപകല്‍പന ചെയ്യപ്പെട്ട ഷെവര്‍ലെ സെയില്‍ ജനറല്‍ മോട്ടോഴ്സിന്റെ ബങ്കളൂരുവിലെ ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്‌.
കുടുംബാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പറ്റിയ ഷെവര്‍ലെ സെയിലില്‍ 5 പേര്‍ക്ക്‌ വരെ ഇരിക്കാം. ഇന്ധന ടാങ്ക്‌ കാറിന്റെ മദ്ധ്യത്തിലാണ്‌. കാറിന്റെ ഉള്‍വശത്ത്‌ പരമാവധി സ്ഥലസൗകര്യം ലഭിക്കുന്ന വിധത്തിലാണ്‌ ഡിസൈന്‍ ചെയ്തിരിക്കുന്നത്‌. ജി എം ഇന്ത്യയുടെ അത്യാധുനിക സ്മാര്‍ടക്‌ എഞ്ചിന്‍ നല്ല കരുത്ത്‌, മികച്ച ഇന്ധന ക്ഷമത, തീരെ കുറവ്‌ എമിഷന്‍ എന്നിവ ഉറപ്പാക്കുന്നു.
ഷെവര്‍ലെ സെയിലിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്‌.
ധാരാളം സ്ഥലസൗകര്യമുള്ളതും മനോഹരമായി രൂപകല്‍പന ചെയ്യപ്പെട്ടതുമായ വിവിധോദ്ദേശ്യ വാഹനമാണ്‌ ഷെവര്‍ലെ എം പി വി കണ്‍സപ്റ്റ്‌. ഇതിന്റെ ഏഴ്‌, എട്ട്‌ സീറ്റുകളോടുകൂടിയ വ്യത്യസ്ത മോഡലുകള്‍ ലഭ്യമാണ്‌. ബംഗളുരൂവിലെ ജിഎം ടെക്നിക്കല്‍ സെന്ററും ബ്രിട്ടീഷ്‌ കാര്‍ നിര്‍മാതാക്കളായ ലോട്ടസ്സും ചേര്‍ന്ന്‌ ഒന്നര വര്‍ഷത്തിലേറെയായി നടത്തിവന്ന പരിശ്രമ ഫലമാണ്‌ ഷെവര്‍ലെ എംപിവിയുടെ മികവാര്‍ന്ന ചേസിസ്്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.