ന്യൂനപക്ഷ പദവി പുനര്‍ നിര്‍ണ്ണയിക്കണം: ഒബിസി മോര്‍ച്ച

Tuesday 2 February 2016 10:55 pm IST

തിരുവനന്തപുരം : ന്യൂനപക്ഷ പദവിയും പിന്നാക്ക സമുദായ ആനുകൂല്യങ്ങളും ഓരോ സമയം അനുഭവിക്കുന്നവര്‍ ഇതിലേതെങ്കിലുമൊന്ന് ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുസ്ലിം സര്‍വ്വകലാശാലകളുടെ ന്യൂനപക്ഷ പദവി ഒഴിവാക്കുന്നതിന്റെ പേരില്‍ രാജ്യത്ത് അസഹിഷ്ണുത വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കണം. ഭരണഘടനാപരമായി എല്ലാ സമുദായങ്ങള്‍ക്കും തുല്യനീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പരിശ്രമങ്ങളെ ഒബിസി മോര്‍ച്ച പിന്തുണയ്ക്കുമെന്നും ചെറിയ ഹിന്ദു സമുദായങ്ങളാണ് ന്യൂനപക്ഷ പദവിയുടെ യഥാര്‍ത്ഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.