പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമം: വാട്ടര്‍ അതോറിറ്റിയുമായി ഉടന്‍ പരിഹാര ചര്‍ച്ച നടത്തും: മേയര്‍

Tuesday 2 February 2016 11:05 pm IST

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും .പ്രശ്‌നപരിഹാര പ്രവര്‍ത്തന നടപടിക്ക് മുന്‍കൈ എടുക്കുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. കൊതുക് നിവാരണത്തിന് മരുന്നു തളി ഊര്‍ജ്ജിതമാക്കുക. നിശ്ചിത സമയക്രമത്തില്‍ ഫോഗിങ്ങ് നടത്തുക. മാലിന്യ സംസ്‌കരണ സംവിധാനം വ്യാപകമാക്കുക തുടങ്ങി ജനകീയ പ്രശ്‌ന പരിഹാരത്തിന് മുന്‍ഗണന നല്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വ്യവസായ മണ്ഡലത്തിന്റെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍. രാമേശ്വരം കല്‍വത്തി കനാല്‍ ശുചീകരണത്തിന് ഒരു കോടി രൂപ ചിലവഴിച്ച് ശുചീകരിക്കാന്‍ നടപടി കൈക്കൊള്ളും: മഴയ്ക്ക് മുമ്പ് അതിര്‍ത്തി കനാലിലെ ചെളിനീക്കാനുള്ള സമയബന്ധിത പ്രവര്‍ത്തനമാണ് നടത്തുക. കനാലിന് സമീപത്തെ കയ്യേറ്റം ശുചീകരണ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ചെറുകനാലുകളും കാനകളും ശുചീകരിക്കാന്‍ 25 ലക്ഷം രൂപ ഡിവിഷന്‍ തലത്തിന്‍ അനുവദിച്ചിട്ടുണ്ട്.വിനോദ ആഭ്യന്തരസഞ്ചാരികളടക്കമുള്ളവരുടെ പരാതി പരിഹാരവുമായി മൂത്രപ്പുരകളുടെ പ്രവര്‍ത്തനം കുടുംബശ്രീയെ ഏല്പിക്കുവാനാണ് ആലോചിക്കുന്നത്. മേയര്‍ സൗമിനി ജൈന്‍ കുട്ടി ചേര്‍ന്നു.യോഗത്തില്‍ വാണിജ്യ മണ്ഡലം പ്രസിഡന്റ് കെ.ബി.രാജന്‍ അദ്യക്ഷത വഹിച്ചു.നഗരാസുത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ ഷൈനി മാത്യം; കൗണ്‍സിലര്‍ ടി.കെ.അഷറഫ് 'വാണിജ്യ മണ്ഡലം മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഗുപ്ത എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.