പുതിയ ബിഎംഡബ്ല്യൂ എം5 ഇന്ത്യന്‍ വിപണിയില്‍

Sunday 8 January 2012 6:43 pm IST

തിരുവനന്തപുരം: പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ പുതിയ എം5 ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി. സൂപ്പര്‍ സ്പോര്‍ട്സ്‌ കാറിന്റെ പെര്‍ഫോമന്‍സും എക്സിക്യൂട്ടീവ്‌ സലൂണിന്റെ സുഖ സൗകര്യവും ഒത്തുചേര്‍ന്ന പുതിയ എം5 ദല്‍ഹി ഓട്ടോ എക്സ്പോയിലാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.
പുതിയതായി വികസിപ്പിച്ചെടുത്ത 560 എച്ച്പി വരെ പരമാവധി ഔട്ട്പുട്ട്‌ നല്‍കുന്ന ട്വിന്‍ പവര്‍ ടര്‍ബോയോടു കൂടിയ 4.4 ലിറ്റര്‍ വിഃ എന്‍ജിനാണ്‌ പുതിയ ബിഎംഡബ്ല്യൂ എം5 ന്‌ കരുത്ത്‌ പകരുന്നത്‌. മണിക്കൂറില്‍ 250 കിലോമീറ്ററാണ്‌ പരമാവധി വേഗത. 95,90,000 രൂപയാണ്‌ എക്സ്‌-ഷോറൂം വില.
ഓട്ടോ എക്സ്പോയോടനുബന്ധിച്ച്‌ ബിഎംഡബ്ല്യൂ വിഷന്‍ കണക്റ്റഡ്‌ ഡ്രൈവ്‌ കണ്‍സെപ്റ്റ്‌ കാറും അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍സ്‌ ആയ ഡ്രൈവര്‍ അസിസ്റ്റന്റ്സ്‌, മൊബെയില്‍ ഡിവൈസുകളുടെ ഇന്റഗ്രേഷനു വേണ്ടിയുള്ള കോള്‍ സെന്റര്‍ സര്‍വ്വീസസ്‌ ആന്റ്‌ സൊലൂഷന്‍സ്‌ എന്നിങ്ങനെയുള്ള വിവിധ സാങ്കേതിക വിദ്യകള്‍ ബിഎംഡബ്ല്യൂ വിഷന്‍ കണക്റ്റഡ്‌ ഡ്രൈവ്‌ കണ്‍സെപ്റ്റ്‌ കാറില്‍ ഏകോപിപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.