കൊച്ചി : ശാസ്ത്രമെഴുത്ത് ജനകീയമാകേണ്ട സമയം അതിക്രമിച്ചു അല്ലെങ്കില്‍ ശാസ്ത്ര പത്ര പ്രവര്‍ത്തനം തന്നെ പരാജയപ്പെടുമെന്ന് കെഎസ്സിഎസ്റ്റിഇ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് പറഞ്ഞു. കൊച്ചി സര്‍വ്വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടറേറ്റും സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേഷനും ചേര്‍ന്ന് നടത്തുന്ന പന്ത്രണ്ടാമത് ത്രിദിന ദേശീയ ശാസ്ത്ര പത്രപ്രവര്‍ത്തന ശില്പശാല ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.എസ്.അനില്‍കുമാറിന്റെ ‘സയന്‍സ് എഴുതുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കുസാറ്റ് പ്രൊ വൈസ് ചാന്‍സലര്‍ ഡോ.കെ. പൗലോസ് ജേക്കബ് നിര്‍വഹിച്ചു. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്മാന് ഡോ. ജെ. സെര്‍ജി ആന്റണി, ഡോ.എസ്. അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.എ. സക്കറിയ, ഡോ.എം.ആര്. അനന്തരാമന്, ബിനിമോള്‍ കെ.ജി. എന്നിവര്‍ സംസാരിച്ചു. കെ.എം.സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചീനീയറിംഗ് ഓഡിറ്റോറിയത്തില്‍ 2 മുതല്‍ 4 വരെയാണ് ശില്പശാല സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: