കോഴിക്കോട്: സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ദല്‍ഹിയുടെ നിസാര്‍ അഹമ്മദ് നൂറ് മീറ്ററില്‍ സ്വര്‍ണ്ണവും 600, 400 മീറ്ററുകളില്‍ വെങ്കലവും നേടിയാണ് വ്യക്തിഗത ചാമ്പ്യനായി. ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ ബംഹാനെ തായ് ചാമ്പ്യന്‍. 600, 400 മീറ്ററുകളില്‍ പൊന്നണിഞ്ഞാണ് ബംഹാനെ തായ് മീറ്റിന്റെ താരമായത്.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ കേരളത്തിന്റെ അജിത്ത് പി.എന്‍, തമിഴ്നാടിന്റെ സി. അജിത്ത്കുമാര്‍ എന്നിവര്‍ മേളയുടെ താരങ്ങളായി. പി.എന്‍. അജിത്ത് 3,000, 1,500 മീറ്ററുകളിലും, അജിത്ത് സ്പ്രിന്റ് ഡബിളും നേടിയാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടത്.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ ലിസ്ബത്ത് കരോലിന് ജോസഫാണ് മീറ്റിലെ താരം. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും പൊന്നണിഞ്ഞ ലിസ്ബത്ത് 15 പോയിന്റുമായാണ് മറ്റുള്ളവരേക്കാള്‍ മുന്നിലെത്തിയത്. ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയിലാണ് ലിസ്ബത്ത് സ്വര്‍ണമണിഞ്ഞത്.
സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യക്തിഗത ചാമ്പ്യന്‍പട്ടവും മലയാളിക്കരുത്തിനുതന്നെ. സീനിയര്‍ ആണ്‍കുട്ടികളില്‍ 5,000, 1,500 മീറ്ററുകളില്‍ സ്വര്‍ണവും 800 വെങ്കലവും നേടി ബിബിന്‍ ജോര്‍ജ് ഒന്നാമതെത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ സി. ബബിത 3,000 മീറ്ററില്‍ സ്വര്‍ണവും 800, 1,500 മീറ്ററുകളില്‍ വെള്ളിയും നേടി മീറ്റിന്റെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: