ന്യൂദല്‍ഹി: ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസി രാജ്കോട്ടിനെ സുരേഷ് റെയ്ന നയിക്കും. ടീമിന് ഗുജറാത്ത് ലയണ്‍സ് എന്ന പേരു നല്‍കാനും തീരുമാനിച്ചതായി ഫ്രാഞ്ചൈസി ഉടമ ഇന്റെക്സ് ഗ്രൂപ്പ് ചെയര്മാന് കേശവ് ബന്‍സല്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഡ്ജിനെ ടീമിന്റെ മുഖ്യ പരിശീലകനായും നിയമിച്ചു.
ന്യൂസിലന്‍ഡ് നായകന് ബ്രെണ്ടന്‍ മക്കല്ലം, വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജയിംസ് ഫൗള്‍ക്നര്‍ എന്നിവര്‍ ടീമിലെ മറ്റംഗങ്ങള്‍. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ചെന്നൈ, രാജസ്ഥാന് ഫ്രാഞ്ചൈസികള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍, ആ ടീമുകളിലെ പ്രമുഖരായ പത്ത് താരങ്ങളെ പുതുതായി അനുവദിച്ച രാജ്കോട്ട്, പൂനെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുകയായിരുന്നു. ഈ ടീമുകളിലേക്ക് കൂടുതല്‍ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള ലേലം ഞായറാഴ്ച.
അതിനായി താരങ്ങളുടെ ലിസ്റ്റും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: