നരേന്ദ്രമോദിക്ക് കോഴിക്കോട്ട് ഊഷ്മള വരവേല്‍പ്പ്

Wednesday 3 February 2016 12:33 am IST

കോഴിക്കോട്: പ്രധാനമന്ത്രിയായശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്പ്. ഇന്നലെ രാവിലെ പതിനൊന്ന് മുപ്പതോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ അനുഗമിച്ചു. എം.കെ. രാഘവന്‍ എംപി, ജില്ലാകളക്ടര്‍ എന്‍. പ്രശാന്ത്, പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.കെ. മുസ്തഫ, സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, അഡ്വ. കെ.പി, പ്രകാശ്ബാബു, വി.വി. രാജന്‍, പി. രഘുനാഥ്, ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, അനില്‍ കുമാര്‍, ടി. സതീഷ്, പൊന്നത്ത് ഷൈമ, ജിഷ ഗിരീഷ്, നവ്യാ ഹരിദാസ് എന്നിവരും വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ എത്തിയിരുന്നു. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തശേഷം കാര്‍മാര്‍ഗ്ഗം വിക്രം മൈതാനിയില്‍ എത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്റര്‍മാര്‍ഗ്ഗം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് തിരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.