തൃശൂര്‍: തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ (71) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു.
ദേവരാഗം, ആമിന ടെയ്ലേഴ്സ്, കഥാനായകന്, മയിലാട്ടം തുടങ്ങിയ ചിത്രങ്ങള്‍ക്കും നിരവധി പരമ്പരകള്‍ക്കും രചന നിര്‍വഹിച്ചിട്ടുണ്ട്. രണ്ടു മക്കളുണ്ട്. സംസ്കാരം വ്യാഴാഴ്ച്ച പൂങ്കുന്നം ശ്മശാനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: