കുമ്മനത്തെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങി

Wednesday 3 February 2016 10:52 am IST

കൊല്ലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ബിജെപി ജില്ലാനേതൃത്വം. ആറിന് പത്തനംത്തിട്ട ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് പ്രവേശിക്കുന്ന യാത്രയെ ഏനാത്ത് പാലത്തിന് സമീപം ബിജെപി നേതാക്കളും പ്രവര്‍ത്തകരും ദേശിംഗനാട്ടിലേക്ക് സ്വീകരിക്കും. വൈകിട്ട് ആറിന് പത്തനാപുരത്താണ് ആദ്യസ്വീകരണം ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ അദ്ദേഹത്തെ പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കും. തുടര്‍ന്ന് കുമ്മനം പത്തനാപുരത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തും. ആര്‍.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്‌കുമാറും രാഷ്ട്രീയകേരളത്തിന് സൃഷ്ടിച്ച അഴിമതി കഥകളും പത്തനാപുരത്തെ അവികസനവും പൊതു സമ്മേളനത്തില്‍ സംസാരമാകും. തുടര്‍ന്ന് ഏഴിന് രാവിലെയാണ് കൊട്ടാരക്കരയില്‍ സ്വീകരണം ഒരുക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഗ്രൗണ്ടില്‍ രാവിലെ 10നാണ് സ്വീകരണം. പുനലൂര്‍ നിയോജകമണ്ഡലത്തിന്റെ സ്വീകരണം പുനലൂര്‍ ജംഗ്ഷനില്‍ രാവിലെ 11ന് നടക്കും. ചടയമംഗലത്തെ സ്വീകരണം ഉച്ചക്ക് കടയ്ക്കലിലാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നിന് കുണ്ടറ മുക്കടയിലെ കുണ്ടറ മണ്ഡലത്തില്‍ വിമോചനയാത്രക്ക് സ്വീകരണം ഒരുക്കുന്നത്. കുന്നത്തൂരിലെ വൈകിട്ട് 4ന് ഭരണിക്കാവിലും കരുനാഗപ്പള്ളിയിലെ വൈകിട്ട് 5ന് ടൗണിലും നടക്കും. 6ന് ചവറയില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് അന്നേ ദിവസത്തെ സമാപന സ്വീകരണം വൈകുന്നേരം 7ന് ചിന്നക്കടയിലാണ് നടക്കുന്നത്. 8ന് രാവിലെ 10ന് ഇരവിപുരത്തും 11ന് ചാത്തന്നൂരിലും യാത്രക്ക് സ്വീകരണം നല്‍കും. ഓരോ സ്വീകരണ യോഗങ്ങളിലും വാദ്യമേളങ്ങളും വ്യത്യസ്ത പരിപാടികളും നടക്കും. വിമോചന യാത്രയുടെ വരവറിയിച്ച് വിവിധ കേന്ദ്രങ്ങളില്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.