ന്യൂദല്‍ഹി: ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയിബയുടെ സൗദി കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ലക്നൗവില്‍ പിടിയിലായി. എന്‍ഐഎയും തെലങ്കാന പോലീസും ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി ലക്നൗ വിമാനതാവളത്തില്‍ വച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണു ലഷ്കര്‍ കൊടും ഭീകരനെ പിടികൂടിയത്. റിപ്പബ്ളിക്ക് ദിനത്തിനു മുന്നോടിയായി ദേശീയ കുറ്റാന്വേഷണ വിഭാഗം നടത്തിയ തെരച്ചിലില്‍ തീവ്രവാദ ബന്ധമുള്ള 13 പേരെ ഭാരതത്തിലെ പല നഗരങ്ങളില്‍ നിന്നും പിടികൂടിയിരുന്നു. ഇവരില്‍ നിന്നുമാണ് അബ്ദുള്‍ അസീസ് ഭാരതത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
സൗദിയില്‍ നിന്നും നാട് കടത്തപ്പെട്ട അസീസിന് വേണ്ടി പല നഗരങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: