കോഴിക്കോട്: ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റി കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോനായകിന് നിവേദനം നല്കി. കോഴിക്കോട്ടെ അനുകൂല സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം ഇവിടെത്തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ നിവേദനം നല്‍കിയത്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: