ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജഷേഖരന്‍ നയിക്കുന്നതെന്ന് അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കുന്നതിനു പകരം നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധേയനാണ് അദ്ദേഹം. ഭിന്നിപ്പിക്കലിനു പകരം ഒന്നിപ്പിക്കല്‍ എന്ന ആശയമാണ് അദ്ദേഹത്തിനുള്ളത്. മൂല്യബോധത്തില്‍ ഊന്നി അടിസ്ഥാന ആവശ്യങ്ങളായ വായു, ആഹാരം, ജലം എന്നീ ഘടകങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്കുന്നു. ഇവയുടെ ശുദ്ധീകരണമാണ് ഉദ്ദേശം. ഇവ ശുദ്ധമാകുമ്പോള്‍ സമൂഹം ശുദ്ധമാകും. അതോടൊപ്പം തൊഴിലിനും പ്രാമുഖ്യം നല്കുന്നു. ഇതിനെല്ലാമുപരി നീതിയിലെ തുല്യതയ്ക്കും പ്രാമുഖ്യം നല്കുന്നു.
നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ യാത്രയിലെ പ്രതിപാദ്യ വിഷയങ്ങളുടെ സാക്ഷാത്കാരത്തിന് പുതിയ പാത തുറക്കുന്നതായിരിക്കും ഈ യാത്ര എന്നതുതന്നെയാണ് മറ്റുയാത്രകളില്‍ നിന്നും കുമ്മനത്തിന്റെ യാത്രയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: