രോഹിത്തിന്റെ ആത്മഹത്യ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടതുപക്ഷ ഇസ്ലാമിക കൂട്ടുകെട്ട്: എബിവിപി

Wednesday 3 February 2016 9:30 pm IST

ആലപ്പുഴ: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ ദളിത് പീഡനം എന്ന് വരുത്തിത്തീര്‍ത്ത് വസ്തുതകളെ മറച്ചുവച്ച് എബിവിപി ദളിത് വിരോധികള്‍ എന്ന മുദ്രകുത്താന്‍ ഇടതുപക്ഷവും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന നീ ക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി പി. അനുജിത്ത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടന്ന സംഘര്‍ഷങ്ങള്‍ ദളിതരും ദളിതരല്ലാത്തവരും തമ്മിലുള്ളതല്ലെന്നും യാക്കൂബ് മേമനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ളതായിരുന്നുവെന്ന് അനുജിത്ത് പറഞ്ഞു. രോഹിത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഒരിടത്തുപോലും എബിവിപിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇന്ന് പ്രക്ഷോഭങഅങള്‍ നടത്തുന്ന സംഘടനകളുടെ പേരുള്ളതായി അറിയാം. അതിനാല്‍ ആത്മഹത്യാക്കുറിപ്പിന്റെ പുര്‍ണരൂപം പൊതുജനങ്ങള്‍ക്ക് അറിയാനായി പുറത്തുവിടണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വസ്തുതകളെ തുറന്നുകാട്ടുന്നതിനായി എബിവിപി ജില്ലയില്‍ എട്ട്, ഒന്‍പത് തീയതികളില്‍ പരിപാടികല്‍ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.