പേരാവൂര്‍: പേരാവൂര്‍ ഗണപതിയാട് കോട്ടുമാങ്ങ പാടശേഖരത്തിലെ അഞ്ച് ഹെക്ടര്‍ സ്ഥലത്ത് കൃഷിഭവന്റെയും കണ്ണൂര്‍ ആത്മയുടെയും നേതൃത്വത്തില്‍ കര്‍ഷക വയല്‍ വിദ്യാലയം പരിപാടിയോടനുബന്ധിച്ച് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് ഉദ്ഘാടനം ചെയ്തു. ഒ.സി.തോമസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍മാരായ യു.പ്രസന്നന്, പി.സുബാഷ്, കൃഷി അസിസ്റ്റന്റ് രാജസിംഗ്, രവീന്ദ്രന് തൊടീക്കളം, യമുന, സതീഷ് കുമാര്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.
മണത്തണ വളയങ്ങാട് പാടശേഖര സമിതി, സേവന സ്വയംസഹായ സംഘം, ഐശ്വര്യ കുടുംബശ്രീ എന്നിവ ചേര്‍ന്ന് വളയങ്ങാട് പാടശേഖരത്തിലെ അഞ്ച് ഹെക്ടറില്‍ ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ജിജി ജോയ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അഗ്രികള്‍ചറല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ നിന്ന് എത്തിച്ച കൊയ്ത്ത്-മെതിയന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തിയത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.ഗീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രീത അജിത്, ഷീബ ബാബു, രാജന് നരിക്കോടന്‍, പേരാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി.ശൈലജ, കൃഷി ഓഫീസര്‍ പി.സുബാഷ്, കൃഷി അസിസ്റ്റന്റ് എം.ആര്.രാജേഷ്, ജോസഫ് വിച്ചാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: