ഉളിക്കല്‍: ഇരിക്കൂര്‍ ബ്ലോക്കിലെ ഉളിക്കല്‍, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി മണിക്കടവ് കേന്ദ്രമാക്കി അനുവദിച്ച പഞ്ചായത്തുതല ക്ഷീര വികസന യൂണിറ്റായ മണിക്കടവ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്തകുമാരി അധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ.ടി.സരോജിനി പദ്ധതി വിശദീകരണം നടത്തും. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ളി അലക്സാണ്ടര്‍ സംയോജിത ക്ഷീര വികസന പദ്ധതി ധനസഹായവും, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പില്‍ ക്ഷീര സംഘങ്ങള്‍ക്കുളള ധനസഹായവും വിതരണം ചെയ്യും. ക്ഷീര മേഖലയുടെ സമ്പദ്ശാസ്ത്രം എന്ന വിഷയത്തില്‍ ക്ലാസ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: