പി.ഉണ്ണിയെ മാറ്റി സി.കെ.രാജേന്ദ്രന്‍ സിപിഎം ജില്ലാസെക്രട്ടറി

Sunday 8 January 2012 10:23 pm IST

പാലക്കാട്‌: സിപിഎം ജില്ലാസെക്രട്ടറിയായി സി.കെ.രാജേന്ദ്രനെ ഐകകണേ്ഠ്യന തെരഞ്ഞെടുത്തു. കഴിഞ്ഞ 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയായിരുന്ന പി.ഉണ്ണിയെ മാറ്റിയാണ്‌ സി.കെ.രാജേന്ദ്രനെ സെക്രട്ടറിയായി തിരഞ്ഞടുത്തത്‌. മുന്‍ എംഎല്‍എയും കര്‍ഷക സംഘംജില്ലാ സെക്രട്ടറിയുമാണ്‌ രാജേന്ദ്രന്‍. പി.ഉണ്ണിയെ നിലനിര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ഔദ്യോഗികപക്ഷത്തിലെ ഒരു വിഭാഗം ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്നാണ്‌ സമവായത്തിലൂടെ രാജേന്ദ്രനെ തിരഞ്ഞെടുത്തത്‌. 41 അംഗ ജില്ലാ കമ്മറ്റിയില്‍ എന്‍.പി.വിനയകുമാര്‍, കെ.ബി.സുഭാഷ്‌. ഇ.എന്‍.സുരേഷ്ബാബു, കെ.ബാബു എന്നിവരാണ്‌ പുതിയ അംഗങ്ങള്‍. കഴിഞ്ഞ സമ്മേളനകാലത്ത്‌ വി.എസ്‌.പക്ഷത്തിന്‌ സ്വാധീനമുണ്ടായിരുന്ന ജില്ലയില്‍ ഇത്തവണ തുടച്ച്‌ നീക്കപ്പെട്ടു എന്നുതന്നെ പറയാം. എന്‍.എന്‍. കൃഷ്ണദാസ്‌, എം.നാരായണന്‍, എ.പ്രഭാകരന്‍ എന്നിവര്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും വി. എസിന്‌ പിന്തുണയുള്ളത്‌.
അതേസമയം വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മറ്റിയില്‍നിന്ന്‌ തരംതാഴ്ത്തിയ മുന്‍ എം പി എസ്‌.അജയ്കുമാറിനെ ഇത്തവണ വീണ്ടും തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന 43 അംഗ കമ്മിറ്റിയില്‍ നിന്നും എം.വാമനന്‍നമ്പൂതിരി ( ഒറ്റപ്പാലം) പി.രാമകൃഷ്ണന്‍ (ചെര്‍പ്പുളശേരി), ടി.വി. രാജന്‍ (അട്ടപ്പാടി), കെ. വിശ്വം(ചിറ്റൂര്‍), യു.അസീസ്‌( കൊല്ലങ്കോട്‌), വി. മോഹനന്‍( കുഴല്‍മന്ദം), എ. അയ്യപ്പന്‍ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌.
പിണറായി പക്ഷക്കാരനായ പി.ഉണ്ണിയെ ക്കുറിച്ച്‌ സമ്മേളനത്തില്‍ വിമര്‍ശനങ്ങളും പരാതികളും രൂക്ഷമായതിനെത്തുടര്‍ന്നാണ്‌ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയതെന്ന്‌ പറയുന്നു. ജില്ലാ കമ്മറ്റി അംഗങ്ങള്‍: പി.ഉണ്ണി, കെ.വി. രാമകൃഷ്ണന്‍, സി.കെ. രാജേന്ദ്രന്‍, ടി.കെ. നാരായണദാസ്‌, ആര്‍ ചിന്നക്കുട്ടന്‍,ടി.എന്‍. കണ്ടമുത്തന്‍, പി. കെ. സുധാകരന്‍, പി.കെ. ശശി, പി. മമ്മിക്കുട്ടി, എ പ്രഭാകരന്‍, വി. ചെന്താമരാക്ഷന്‍, ടി. ചാത്തു, ഗിരിജാ സുരേന്ദ്രന്‍, കെ. എന്‍. നാരായണന്‍, എസ്‌. അബ്ദുള്‍ റഹ്മാന്‍, എം.എസ്‌. സകറിയ, സി.കെ. ചാമുണ്ണി, എം ഹംസ, എന്‍. ഉണ്ണികൃഷ്ണന്‍, ടി.പി. കുഞ്ഞുണ്ണി, കെ എസ്‌ സഖീല, എം.ബി. രാജേഷ്‌, എന്‍.എന്‍. കൃഷ്ണദാസ്‌, എം. ചന്ദ്രശേഖരന്‍, പി.എ. ഉമര്‍, കെ വി വിജയദാസ്‌, എം നാരായണന്‍, കെ. കെ. ദിവാകരന്‍, കെ. ഡി. പ്രസേനന്‍, സുഭാഷ ചന്ദ്രബോസ്‌, എ നാരായണമാസ്റ്റര്‍, കെ. സുരേഷ്‌, വി. ഗംഗാധരന്‍, വി. കാര്‍ത്തികേയന്‍, എസ്‌ അജയ്കുമാര്‍, വി കെ ജയപ്രകാശ്‌, എന്‍.പി. വിനയകുമാര്‍, കെ.ബി. സുഭാഷ്‌, ഇ. എന്‍. സുരേഷ്‌ ബാബു, കെ ബാബു, വി. കെ. ചന്ദ്രന്‍.
കഴിഞ്ഞ നാലുതവണ ജില്ലാസെക്രട്ടറിയായിരുന്ന പി.ഉണ്ണിയെ മാറ്റാന്‍ ഭൂരിഭാഗം അംഗങ്ങളും ഒറ്റക്കെട്ടായി നിന്നു. കൂടാതെ മലബാര്‍ സിമന്റ്സിലെ അഴിമതികേസില്‍ വിവാദവ്യവസായി ചാക്ക്‌ രാധാകൃഷ്ണന്‌ അനുകൂലമായി നിന്നതും ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം പി. ഉണ്ണിക്ക്‌ നേരിടേണ്ടി വന്നു. ജില്ലയിലെ ഔദ്യോഗിക പക്ഷത്തുണ്ടായ ചേരിതിരിവും പി. ഉണ്ണിക്ക്‌ വിനയായി. എ.കെ. ബാലന്‍ അടക്കമുള്ള ജില്ലയിലെ ഔദ്യോഗികപക്ഷത്തെ പ്രമുഖര്‍ ഉണ്ണിക്കെതിരെ രംഗത്ത്‌ വന്നിരുന്നു. 1999ല്‍ എം.ചന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി തുടര്‍ന്നാണ്‌ പി. ഉണ്ണി ജില്ലാ സെക്രട്ടറിയായത്‌. ജില്ലയിലെ പതിനഞ്ച്‌ ഏരിയാ സെക്രട്ടറിമാരില്‍ മുണ്ടൂര്‍ ഏരിയാ സെക്രട്ടറി പി എ ഗോകുല്‍ദാസ്‌, അട്ടപ്പാടി ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവരാണ്‌ ഒഴിവാക്കപ്പെട്ടവര്‍.
ഔദ്യോഗികപക്ഷം മുണ്ടൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ച വി.കെ. ജയപ്രകാശിനെ മത്സരത്തിലൂടെ ഗോകുല്‍ദാസ്‌ തോല്‍പ്പിച്ചതാണ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ നോമിനേറ്റു ചെയ്യാതിരിക്കാന്‍ കാരണം. ഇതു സംബന്ധിച്ച്‌ പി. ഉണ്ണി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഗോകുല്‍ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ജയപ്രകാശിനെ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരെഞ്ഞടുക്കുകയും ചെയ്തു.
നിരവധി യുവജന പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ രാജേന്ദ്രന്‍ കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗവും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവുമാണ്‌. കിഴക്കഞ്ചേരി കരിമനശ്ശേരിയില്‍ പരേതരായ കൃഷ്ണന്‍കുട്ടിയുടെയും തങ്കയുടെയും മകനാണ്‌. ഭാര്യ ഓമന. മക്കള്‍: രാജീവന്‍, ദിലീപ്‌, രേഷ്മ. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡണ്ട്‌, ആലത്തൂര്‍ കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡണ്ട്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
കെ.കെ.പത്മഗിരീഷ്‌പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.