തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഗോകുല നിധി ശേഖരണത്തിന് തിരുവനന്തപുരം മഹാനഗരം തുടക്കം കുറിച്ചു. ജസ്റ്റിസ് ശ്രീദേവി ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന് ആദ്യ നിധി നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 15 വരെയാണ് ഗോകുല നിധി ശേഖരണം നടക്കുക. ജില്ലാ സെക്രട്ടറി കെ. സുനില്‍ സംഘടന സെക്രട്ടറി ആര്. കൃഷ്ണകുമാര്‍, ഉപാദ്ധ്യക്ഷന്‍ പൂജപ്പുര പി. ശ്രീകുമാര്‍, ജി. ഗോപന്, ശ്രീലത, സുമശ്രീ, സരിത എന്നിവര്‍ വിവിധ നഗരങ്ങളിലായി ഗോകുല നിധി ശേഖരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: