കനകക്കുന്നില്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം

Wednesday 3 February 2016 10:22 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയുടെ ഭാഗമായി ഏഴിന് രാവിലെ 10 ന് കനക്കുന്ന് കൊട്ടാരപരിസരത്ത് പത്ത് വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഒരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. എല്‍കെജി, യുകെജി വിഭാഗത്തിലേയ്ക്കും പ്രൈമറി വിഭാഗത്തിലേയ്ക്കും പ്രതേ്യകമായുള്ള മത്സരമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ അവരുടെ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും, ചിത്രരചനയ്ക്കുള്ള മെറ്റീരിയല്‍സുമായി എത്തിച്ചേരേണ്ടതാണ്. വിജയികള്‍ക്ക് ഫെബ്രുവരി 11ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കുന്ന വേദിയില്‍ പുരസ്‌കാരവിതരണം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ - 9447716247, 9746090811.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.