മരട്: വൈറ്റില-അരൂര്‍ ദേശീയ പാതയില്‍ നെട്ടൂരില്‍ അമിത ലോഡുമായി വന്ന തടി ലോറി മറിഞ്ഞു. ഇന്നലെ വെളുപ്പിന് 4 മണിക്ക് നെട്ടൂര്‍ ഐഎന്‍ടിയുസി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിന്റെ ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. പുനലൂരില്‍ നിന്നും തടിയുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. ലോറിയുടെ വലത് വശത്തെ പിന്‍ചക്രം പഞ്ചറായതിനെ തുടര്‍ന്ന് വാഹനം നിറുത്തി ജാക്കി വെച്ച് വീല്‍ അഴിച്ച് മാറ്റിയപ്പോള്‍ ലോറി ഇടത് വശത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തായിരുന്നതും റോഡില്‍ യാത്രക്കാര്‍ ആരും ഉണ്ടാകാതിരുന്നതും മറ്റ് അപകടങ്ങള്‍ ഒഴിവായി. ഇടപ്പള്ളി ട്രാഫിക് പോലീസ് സ്ഥലത്തെത്തി തടി മുഴുവന്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി ലോറി ക്രെയിന്‍ ഉപയോഗിച്ച് അപകട സ്ഥലത്ത് നിന്നും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: