സംസ്ഥാനത്തെ ആദ്യ ജില്ലാ പൈതൃകമ്യൂസിയം തുറന്നു

Wednesday 3 February 2016 10:46 pm IST

കൊച്ചി: സംസ്ഥാനത്തെ ആദ്യ ജില്ലാ പൈതൃക മ്യൂസിയം തുറന്നു. ഫോര്‍ട്ടുകൊച്ചിയിലെ ബാസ്റ്റ്യന്‍ ബംഗ്ലാവിലാണ് ജില്ല പൈതൃക മ്യൂസിയം ചൊവ്വാഴ്ച മന്ത്രി കെ. സി.ജോസഫ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പണി നടക്കുന്ന ആറെണ്ണത്തില്‍ ആദ്യം പൂര്‍ത്തിയായത് കൊച്ചിയാണ്. മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ടത്തില്‍ ടച്ച് സ്‌ക്രീന്‍ സംവിധാനം, തീയറ്റര്‍, സുവനീര്‍ ഷോപ്പ് എന്നിവ കൂടി ഉള്‍പ്പെടുത്തി മ്യൂസിയം മികച്ച നിലയിലാക്കുമെന്ന് ഉദ്ഘാടനത്തിനുശേഷം മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത ഡൊമനിക് പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരാസൂത്രണ സമതി ചെയര്‍പെഴ്‌സന്‍ ഷൈനി മാത്യു, കൗണ്‍സിലര്‍ ടി.കെ.അഷറഫ്, മ്യൂസിയം ഡയറക്ടര്‍ ഡോ.എസ്. റെയ്മണ്‍, എം.എം.ഫ്രാന്‍സിസ്, ഡോ. ചാള്‍സ് ഡയസ്, പ്രോതിമ ആഷര്‍, പുരാവസ്തു ഡയറക്ടര്‍ ഡോ.ജി.പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവീകരിച്ച മന്ദിരത്തിലെ മിനി തീയറ്ററില്‍ കൊച്ചിയുടെ സംസ്‌കാരത്തിന്റെ ഡോക്യുമെന്ററി സാംസ്‌കാരികമന്ത്രിയും സംഘവും അല്‍പ്പനേരം വീക്ഷിച്ച ശേഷമാണ് മുകളിലെ നിലയില്‍ ഒരുക്കിയ പ്രദര്‍ശനം കണ്ടത്. നേരത്തെ ബംഗ്ലാവ് അങ്കണത്തിലൊരുക്കിയ ശില്‍പ്പപ്രദര്‍ശനവും മന്ത്രിയും സംഘവും കണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.