കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തി

Wednesday 3 February 2016 11:01 pm IST

കോട്ടയം: കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. പാറമ്പുഴ മാമ്മൂട് തകിടിക്കാലയില്‍ ഓമനക്കുട്ടന്‍(65)ആണ് കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ കിണറ്റിലെ മോട്ടോറിന്റെ തകരാര്‍ നോക്കാന്‍ കിണറ്റിലിറങ്ങിയപ്പോള്‍ താഴേയ്്ക്ക് വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി ഓമനക്കൂട്ടനെ രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഓമനക്കുട്ടന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ എസ് കെ ബിജുമോന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.