വക്കം കൊലപാതകം: അഞ്ചുപേര്‍ അറസ്റ്റില്‍

Wednesday 3 February 2016 11:11 pm IST

തിരുവനന്തപുരം: വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ തല്ലികൊന്ന കേസിലെ അഞ്ച് പ്രതികളെ പോലീസ് പിടികൂടി. കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി റൂറല്‍ എസ്പി കെ. ഷെഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വക്കം മൂന്നാലുംമൂട് മാര്‍ത്താണ്ഡന്‍കട്ടി സ്മാരകത്തിനു സമീപം വലിയവീട്ടില്‍ സതീഷ് (22),സതീഷിന്റെ സഹോദരന്‍ സന്തോഷ് (23), ദൈവപ്പുര ക്ഷേത്രത്തിനു സമീപം കുഞ്ചംവിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന വിനായക് (21), അണയില്‍ ഈച്ചവിളാകത്ത് പൊട്ടുവിളാകം വീട്ടില്‍ വാവ എന്നു വിളിക്കുന്ന കിരണ്‍കുമാര്‍ (22), ദൈവപ്പുര ക്ഷേത്രത്തിനു സമീപം കുഞ്ചംവിളാകം വീട്ടില്‍ അപ്പി എന്ന രാജു (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസില്‍ മറ്റുപ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് എസ്പി പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍, ഷാഡോ ടീം ക്യാപ്റ്റന്‍ ഡിവൈഎസ്പി സുഗതന്‍, കടയ്ക്കാവൂര്‍ സിഐ സജാത്, കടയ്ക്കാവൂര്‍ എസ്‌ഐ സുരേഷ് കുമാര്‍, വര്‍ക്കല എസ്‌ഐ പ്രവീണ്‍, ഷാഡോ ടീം എസ്‌ഐമാരായ സുധീര്‍, സുനില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.