നയപ്രഖ്യാപനം: പ്രതിപക്ഷ ആവശ്യം തള്ളി

Thursday 4 February 2016 1:50 am IST

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, നയപ്രഖ്യാപന പ്രസംഗം നടത്തരുതെപ്രതിപക്ഷ ആവശ്യം ഗവര്‍ണ്ണര്‍ തള്ളി. ഇന്നലെ ഇടതുനേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഭരണഘടനാപരമായ ബാധ്യത താന്‍ നിറവേറ്റുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മാധ്യമങ്ങളെ അറിയിച്ചു. ഗവര്‍ണ്ണര്‍ പദവിതന്നെ ഇല്ലാതാക്കണമെന്ന് നയം പ്രഖ്യാപിച്ചിട്ടുള്ളവരാണ് സിപിഎമ്മുകാര്‍. അഴിമതി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍, ജനാധിപത്യ മാര്‍ഗത്തിലൂടെ പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചതായി വിഎസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കോഴകളുടെ അയ്യരുകളിയാണെന്ന് വിഎസ് പിന്നീട്് മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴക്കേസുകള്‍ ധരിപ്പിച്ചതിനൊപ്പം സര്‍ക്കാരിന്റെ ഹീനമുഖവും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്നലെ രാവിലെ 11 ഓടെയാണ് വിഎസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ടത്. ബാര്‍കോഴയിലും സോളാര്‍ കേസിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സോളാര്‍ കേസില്‍ സരിത ഉന്നയിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.