കട്ടപ്പന: ജില്ലയിലെ ഏലംമേഖല നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കണ്ട് ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരികളായ ആര്. മണിക്കുട്ടന്, സി.കെ. മോഹനന് എന്നിവര്‍ നിവേദനം നല്കി. യാത്രയ്ക്ക് കട്ടപ്പനയില്‍ നല്കിയ സ്വീകരണ ചടങ്ങിനിടെയാണ് ഇവരുവരുമെത്തിയത്.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു വിഷയത്തില്‍ ബിജെപിയെ പ്രതിസ്ഥാനത്ത് അവരോധിക്കാന്‍ ഹൈറേഞ്ച് സംരക്ഷണസമിതി വ്യഗ്രതകാട്ടിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരിത്തിലെത്തിയതോടെ ബിജെപിയോടുള്ള സമീപനത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി കാതലായ മാറ്റം വരുത്തുകയായിരുന്നു. ഏലം മേഖലയിലെ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ശ്രദ്ധാപുര്‍വ്വം കേട്ട അദ്ദേഹം പ്രശ്ന പരിഹാരത്തിനായി എന്തുസഹായവും ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞു.
ഇടുക്കിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുന്നതിനായി എംപിയെ പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരികള്‍, പ്രശ്നപരിഹാരത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷനെ സമീപിച്ചത് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബിജെപി കാണിക്കുന്ന ആത്മാര്‍ത്ഥതയുടെ ഫലമായിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: