കാഞ്ഞങ്ങാട്: ദേശീയ അധ്യാപക പരിഷത്തിന്റെ 37-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട് തുടക്കമാകും. ശനിയാഴ്ച സമാപിക്കും. ഇതിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് സമാപിച്ചു. ഇന്ന് വൈകുന്നേരം വ്യാപാരഭവനില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കും.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിയല് റിസര്‍ച്ച് അംഗം ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സുഹൃദ്സമ്മേളനത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് നിര്‍വഹിക്കും. വൈകുന്നേരം യാത്രയയപ്പ് സമ്മേളനം, അനുമോദനം, യക്ഷഗാനം എന്നിവ നടക്കും.
ആറിന് രാവിലെ 10ന് വടക്കേടത്ത് കേശവന് മാസ്റ്റര്‍ നഗറില്‍ (സൂര്യ ഓഡിറ്റോറിയം) നടക്കുന്ന വാര്‍ഷിക സമ്മേളനം കേന്ദ്ര വ്യവസായവകുപ്പ് സഹമന്ത്രി ജി.എം. സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന അധ്യക്ഷന്‍ വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ബിജെപി ദേശീയ എക്സി. അംഗം അഡ്വ.പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഔദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. നാലുമണിക്ക് പ്രകടനം. തുടര്‍ന്ന് ലഫ് കേണല്‍ നിരഞ്ജന് കുമാര്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: