പാലക്കാട്: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച വിഷയത്തില്‍ സിപിഎം, സിപിഐ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷം. പദ്ധതിയിലെ സിപിഎമ്മിന്റെ അഭിപ്രായത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയതോടെയാണ്
ഭിന്നത മറനീങ്ങിയത്.
നേരത്തെ, അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റ അഭിപ്രായമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു കാനത്തിന്റെ അഭിപ്രായം.
പദ്ധതി നടത്തിപ്പില്‍ എതിര്‍പ്പുമായി സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍പ്പ് തുറന്നു പറഞ്ഞ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതി സംബന്ധിച്ച വിഷയത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിട്ടില്ല. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐയുടേതെന്നും കാനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: