ബൂത്ത് തലത്തില്‍ സംഘടനാ സംവിധാനം ശക്തമാക്കാന്‍ ബിജെപി കോര്‍കമ്മിറ്റിയില്‍ തീരുമാനം

Thursday 4 February 2016 1:53 pm IST

ആലുവ:  തെരഞ്ഞെടുപ്പിന് മുമ്പ് ബൂത്ത് തലത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനം ശക്തമാക്കാന്‍ ആലുവയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര വന്‍ വിജയമാണെന്ന് യോഗം വിലയിരുത്തി. പുതിയ സാഹചര്യത്തില്‍ കേരളത്തില്‍ ഭരണത്തിലെത്താന്‍ കഴിയും. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉപസമിതിക്ക് രൂപം നല്‍കാനും കോര്‍ കമ്മിറ്റിയില്‍ തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള ജെപി നദ്ദ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ ഒ രാജഗോപാല്‍ , സികെ പദ്മനാഭന്‍, പിഎസ് ശ്രീധരന്‍ പിള്ള, പികെ കൃഷ്ണദാസ്, എംടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ കമ്മിറ്റിക്ക് ശേഷം തമിഴ്‌നാട് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. തമിഴ്‌നാട് കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.