കൊച്ചി: ബിജെപിയുടെ ആശയവും ആദര്‍ശവും അംഗീകരിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് കുമ്മനത്തിന്റെ പ്രസ്താവന. ബിജെപിയുടെ കവാടങ്ങള്‍ തുറന്നു കിടക്കുകയാണെന്നും പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും കുമ്മനം പറഞ്ഞു. ഇത്തവണ ബി.ജെ.പി ജയിക്കാനും ഭരിക്കാനുമാണ് മത്സരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: