തിരുവനന്തപുരം: കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരന് എംഎല്‍എ. രാജിസംബന്ധിച്ച് ഇപ്പോള്‍ ഒരു വിവാദത്തിന് താനില്ല.
പാര്‍ട്ടി ഒരു യുദ്ധമുഖത്ത് നില്ക്കുമ്പോള് ഇത് സംബന്ധിച്ച് പ്രതികരണം നടത്തി വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, മുരളീധരന് പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും കുരണാകരന്റെ രാജിയും ചാരകേസുമായി ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: