ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സമുദ്ര മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുന്നവരുടെ സെന്‍സസ് എടുക്കുന്നു. മാര്‍ച്ച് ഒന്നുവരെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സമുദ്ര മത്സ്യബന്ധന വിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി ഭാരത സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ കൊടുത്തിരിക്കുകയാണ്.
ഈ വിഭാഗത്തിന്റെ വികസനത്തിനാവശ്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസിലൂടെയാണ്. ഈ അവസരത്തില്‍ സമുദ്ര മത്സ്യബന്ധനമേഖലയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ രാജ്യത്തെ മത്സ്യഗ്രാമങ്ങളില്‍ നിന്നും ശേഖരിക്കും.
കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം, കേന്ദ്ര മൃഗസംരക്ഷണ ക്ഷീര മത്സ്യ വകുപ്പുകളും ചേര്‍ന്നാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ടവര്‍ക്ക് ആധാര്‍, റേഷന്‍, ബയോമെട്രിക് കാര്‍ഡുകളുടെ നമ്പരുകളും മറ്റു വിവരങ്ങളും കൃത്യമായി നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: