രാജസ്ഥാന്: രാജസ്ഥാനിലെ സവായ് മധോപൂര്‍ റെയില്‍വേ സ്റ്റേഷന്റെ ചുവരുകളിലേക്ക് ഇനിമുതല്‍ ആരായാലും ഒന്നു നോക്കിപ്പോകും. റെയില്‍വേ സ്റ്റേഷന് ചുവരുകളും കോച്ചുകളും വന്യജീവികളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്.
കടുവ, കൊക്ക്, മറ്റ് വന്യജീവികള്‍, വൃക്ഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് സ്റ്റേഷന്റെ ചുമരുകളെ ജീവസ്സുറ്റതാക്കിയിരിക്കുന്നത്. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ടൂറിസം വികസനത്തിനുമായി റെയില്‍വേയും ലോക വന്യജീവി ഫണ്ടും (ഡബ്ല്യുഡബ്ല്യുഎഫ്) സംയുക്തമായാണ് ഇത്തരത്തിലുള്ള ഒരു സ്വപ്നപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ഈ സ്റ്റേഷന് നവീകരിക്കുന്നതിന് ഇവിടുത്തെ പ്രാദേശിക ചിത്രകാരന്മാരാണ് പെയിന്റിങ്ങുകള്‍ക്ക് രൂപം നല്‍കിയത്. രന്തംബോര്‍ നാഷണല്‍ പാര്‍ക്കാണ് ഈ പദ്ധതിയുടെ പ്രതിപാദ്യവിഷയം. പാര്‍ക്ക് സന്ദര്‍ശിക്കുന്നവരില്‍ വന്യജീവി സംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: