വിക്കിലീക്‌സ് സ്ഥാപകനെ അറസ്റ്റ് ചെയ്‌തേക്കും

Thursday 4 February 2016 10:03 pm IST

ലണ്ടന്‍: ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ നിന്നും പോവുകയാണെങ്കില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. ബലാത്സംഗകേസില്‍ അസാന്‍ജിനെ സ്വീഡന് കൈമാറുമെന്ന് വന്നപ്പോഴാണ് 2012ല്‍ അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. എംബസിയില്‍ നിന്നും പോകുമ്പോള്‍ അറസ്റ്റുണ്ടാകും. അസാന്‍ജിനെതിരെയുള്ള വാറന്റ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കി. പ്രഭാഷണം നടത്താനായി സ്‌റ്റോക്ക്‌ഹോമിലെത്തിയ വേളയില്‍ തങ്ങളെ ലൈംഗീകമായി അസാന്‍ജ് പീഡിപ്പിച്ചതായി, മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍, ഉഭയകക്ഷിസമ്മതപ്രകാരമാണ് താന്‍ അവരുമായി ബന്ധപ്പെട്ടതെന്നും, ബലാത്സംഗ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അസാന്‍ജ് വാദിക്കുന്നു. അതേസമയം ഐക്യരാഷ്ട്രസഭ അന്വേഷക പാനല്‍ എത്തിയാല്‍ താന്‍ അറസ്റ്റിന് വഴങ്ങുമെന്നും അസാന്‍ജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.