കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിയ്ക്കുമെന്നു ഉറപ്പുള്ള സ്ഥലങ്ങളില്‍ ബിജെപി ജയിയ്ക്കാതിരിയ്ക്കുവാന് കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും പരസ്പരം വോട്ടുകച്ചവടം നടത്തി മുമ്പൊക്കെ ബിജെപിയെ തോല്പിയ്ക്കുമായിരുന്നു. പക്ഷെ അതൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ഇപ്പോള്‍ ബിജെപി കേരളത്തിലും വളരെ ശക്തി പ്രാപിച്ചിരിക്കുന്നു.
കേരളത്തിലെ നൂറ്റിനാല്‍പ്പതു നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുവാന്‍ പോകുന്ന അധികാര മത്സരങ്ങളില്‍ ബിജെപിയ്ക്കു മുപ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ പൂര്‍ണ്ണ വിജയവും നാല്‍പ്പതോളം നിയമ സഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനവും ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു.
ബിജെപി കേരളത്തില്‍ ജയിയ്ക്കുവാന് പോകുന്ന മുപ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്പ്പിക്കുവാന് ക്രിസ്ത്യന്‍ അനുകൂല കോണ്‍ഗ്രസ് പാര്‍ട്ടിയും മുസ്ലിം അനുകൂല കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും പരസ്പരം രഹസ്യ വോട്ടുകച്ചവടങ്ങള്‍ നടത്തിയാല്‍പോലും ബിജെപിയ്ക്കു വളരെ നിര്‍ണ്ണായക സ്വാധീനമുള്ള കേരളത്തിലെ നാല്‍പ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ ഏതു പാര്‍ട്ടി ജയിക്കണമെന്നു ജനങ്ങളും ബിജെപിയും തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: