കാഞ്ഞങ്ങാട്: ദേശീയ അധ്യാപക പരിഷത്തിന്റെ 37-ാം സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് തുടക്കമായി. സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന സമിതി യോഗം വ്യാപാരഭവനില്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ സമിതി അംഗീകരിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.നാരായണന്, വൈസ് പ്രസിഡന്റുമാരായ അശോക് ബാഡൂര്‍, പി.എസ്.ഗോപകുമാര്‍, പി.പി.ഗംഗാധരന്, ട്രഷറര്‍ സി.വി.രാജീവന്, സംസ്ഥാന സെക്രട്ടറിമാരായ എം.ശിവദാസ്, കെ.എസ്.ജയചന്ദ്രന്, എ.ബാലകൃഷ്ണന്, ബി.ഭാസ്കര, പി.കെ.വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ ഐസിഎച്ച്ആര്‍ അംഗം ഡോ.സി.ഐ.ഐസക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സുഹൃദ് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും, യാത്രയയപ്പ് സമ്മേളനം എബിആര്‍എസ്എം ദക്ഷിണഭാരത സെക്രട്ടറി പി.ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന പൊതുസമ്മേളനം കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ കേന്ദ്ര വ്യവസായ മന്ത്രി ജി.എം.സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നിര്‍വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ക.ഭ.സുരേന്ദ്രന് പ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷം പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: