ശബരിമലയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നു: പ്രയാര്‍

Thursday 4 February 2016 10:31 pm IST

കൊട്ടാരക്കര: ആര് പറഞ്ഞാലും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നും ശബരിമലയുടെ കീര്‍ത്തി തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആചാരങ്ങളില്‍ മാറ്റംവരുത്തി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന മഹിളകോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുടെ ആവശ്യം അവരുടെ മാത്രം അഭിപ്രായമാണന്നും അദ്ധേഹം പറഞ്ഞു. കൊട്ടാരക്കരമാഹാഗണപതിക്ഷേത്രത്തില്‍ സത്രം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോടിക്കണക്കിനു ‘ഭക്തരുടെ വിശ്വാസമാണ് അയ്യപ്പനിലുള്ളത് അതു സംരക്ഷിക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത ‘ഭരണഘടനാപരമായി സര്‍ക്കാരിനും കോടതിക്കുമുണ്ടന്ന് അദ്ദേഹം പറഞ്ഞു. വൃശ്ചികമാസത്തിലെ കറുത്തവാവ് ദിനത്തില്‍ പമ്പയില്‍ സ്ത്രീകള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യം ഒരുക്കും. അടുത്ത മണ്ഡലകാലത്തിനു മുമ്പായി പമ്പാനദിയെ മാലിന്യങ്ങളില്ലാത്ത പുണ്യപമ്പയാക്കി മാറ്റുകയാണ് ലക്ഷ്യം. ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കും. ശുചീകരണത്തില്‍ അമൃതാനന്ദമയി മഠത്തിന്റെ സേവനം പ്രശംസകള്‍ക്കുമപ്പുറത്താണ്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.