ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം തീപിടിച്ചു രണ്ടേക്കറോളം സ്ഥലം കത്തി നശിച്ചു

Thursday 4 February 2016 10:58 pm IST

ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം തീ പിടിച്ച് രണ്ടേക്കറോളം സ്ഥലം കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു തീപിടുത്തം. തീപടരുന്നത് കണ്ട സ്‌കൂള്‍ അധികൃതര്‍ ഇരിട്ടി അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്റരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയെങ്കിലും വാഹനം ഇവിടേയ്ക്ക് പോകാന്‍ സാധിക്കാത്തതുമൂലം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്ന് ഫയര്‍ ബ്രേക്ക് ലൈന്‍ തീര്‍ത്ത് സ്‌കൂള്‍ കെട്ടിടങ്ങളിലേക്കും അടുത്ത കശുമാവിന്‍ തോട്ടത്തിലേക്കും മറ്റു പറമ്പുകളിലേക്കും തീ പടരുന്നത് തടയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.