ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഗര്‍ഭിണിയെ മടക്കി അയച്ചു; യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

Thursday 4 February 2016 10:56 pm IST

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ താലൂക്ക് ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞ് മടക്കി അയച്ചു. സമീപത്തെ മറ്റൊരു അശുപത്രിയിലേയ്ക്ക് പോകുന്നവഴിയില്‍ ഓട്ടോറിക്ഷയില്‍ യുവതി പ്രസവിച്ചു. മട്ടാഞ്ചേരി സ്വദേശിനി നിഷ (27)യാണ് സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥയെ തുടര്‍ന്ന് ദുരാനുഭവമുണ്ടായത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ ഡോക്ടറില്ലെന്ന് പറഞ്ഞാണ് താലൂക്ക് ആശുപത്രി അധിക്യതര്‍ മടക്കി അയക്കുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ നിഷയെ ഓട്ടോയില്‍ കയറ്റി മട്ടാഞ്ചേരി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പ്രസവം നടന്നത്. അമ്മയെയും കുഞ്ഞിനെയും മട്ടാഞ്ചേരി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധനയും തെളിവെടുപ്പും നടത്തിയ ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ താലൂക്ക് ആശുപത്രി അധികൃതരാണ് ഗര്‍ഭിണിയെ തിരികെ അയച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.