തിറമഹോത്സവം 9 മുതല്‍

Thursday 4 February 2016 10:59 pm IST

കണ്ണൂര്‍: താഴെ ചൊവ്വ ശ്രീ ചിമ്മിണിയന്‍കാവ് ദേവസന്നിധാനത്തെ വാര്‍ഷിക തിറമഹോത്സവം 9 മുതല്‍ 12വരെ നടക്കും. 9ന് രാവിലെ ഗണപതിഹോമം, വൈകുന്നേരം 4.30ന് ചൊവ്വ മഹാശിവക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന ദീപസ്തംഭ ഘോഷയാത്ര, ചുറ്റുവിളക്ക്, ശ്രീഗുരുപൂജ, ശാക്തേയ ദേവീപൂജ, 10ന് കാവില്‍കയറല്‍, വൈകുന്നേരം 7മണിക്ക് എളയടത്ത് ഭഗവതി, അങ്കക്കാരന്‍ ദൈവം തോറ്റവും കരണയും, 8.30 ന് ഗുളികന്‍ വെള്ളാട്ടം, 9മണിക്ക് എളയടത്ത് ഭഗവതി തിരുമുടി, 11ന് ഉച്ചക്ക് പ്രസാദസദ്യ, 5മണിമുതല്‍ കാരണവര്‍ വെള്ളാട്ടം, 7.30മുതല്‍ എളയടത്ത് ഭഗവതി, അങ്കക്കാരന്‍ ദൈവം തോറ്റവും കരണയും, ഗുളികന്‍ ദൈവം വെള്ളാട്ടം, രാത്രി 9.മണിക്ക് കണ്ഠാകര്‍ണ്ണന്‍ ദൈവം, രാത്രി കലശം വരവ്, തുടര്‍ന്ന് മലക്കാരി തോറ്റം-പയറ്റ്, നാഗകന്യ തോറ്റം, 12 മണിക്ക് ധര്‍മ്മദൈവം (കാരണവര്‍) തെയ്യം, 1 മണിക്ക് ബപ്പൂരന്‍ ദൈവം, 2മണിക്ക് മലക്കാരി ദൈവം, 3 മണിക്ക് ഗുളികന്‍ ദൈവം, പുലര്‍ച്ചെ 4 മണിക്ക് കണ്ഠാകര്‍ണ്ണന്‍ ദൈവം, 5.30ന് അങ്കക്കാരന്‍ ദൈവം 12ന് 6.30ന് നാഗകന്യ, 7.30ന് എളയടത്ത് ഭഗവതി തിരുമുടി, 7.45ന് അങ്കക്കാരന്‍, ബപ്പൂരന്‍ ദൈവങ്ങളുടെ മേലായ് തറവാടുകളിലേക്ക് എഴുന്നള്ളത്ത്, 9.30ന് ഗുരുതി, 11മണിക്ക് കൂടിയാട്ടം, തുടര്‍ന്ന് തിരുമുടി അഴിക്കല്‍ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.