ജയില്‍ അന്തേവാസികള്‍ക്ക് കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

Thursday 4 February 2016 11:01 pm IST

കണ്ണൂര്‍: ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാന്‍സറിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയറിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പുകവലി നിര്‍ത്തിയവരും പുകയില ശീലമുള്ളവരുമായ അന്തേവാസികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും പരിശോധനാ ക്യാമ്പും നടത്തി. ദിനാചരണത്തിന്റെ ഉദ്ഘാടനം ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ.തൈപ്പറമ്പില്‍ നിര്‍വ്വഹിച്ചു. 'നമുക്ക് കഴിയും, എനിക്ക് കഴിയും കാന്‍സറിനെ കീഴ്‌പ്പെടുത്താന്‍' എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയറിന്റെ കണ്‍വീനര്‍ നാരായണന്‍ മാസ്റ്റര്‍ ജയില്‍ അന്തേവാസികള്‍ക്ക് നല്‍കി. ജയില്‍ സൂപ്രണ്ട് ചുമതലയുള്ള എ.അശോകന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഡി.കൃഷ്ണനാഥപൈ സ്വാഗതവും ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ് നന്ദിയും പറഞ്ഞു. പരിശോധനാക്യാമ്പിന് എംസിസിഎസ്സിന്റെ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ സൂപ്രണ്ട് ഡോ.കെ.കെ.ലതീഷ്‌കുമാര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.