തിരുവനന്തപുരം: സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്മാരെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വീരന്മാരായ ഉമ്മന്‍ചാണ്ടി, കെ ബാബു, ആര്യാടന് മുഹമ്മദ് തുടങ്ങിയവരെ വച്ച് ഭരണം മുന്നോട്ട് പോകില്ല.
ഗവര്‍ണറോട് ബഹുമാനക്കുറവില്ലെന്നും ഭരണപക്ഷത്തിനെതിരായ പ്രതിഷേധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളുടെ ആകെ ആവശ്യം ഞങ്ങള്‍ നിയമസഭയില്‍ അറിയിക്കുകയാണു ചെയ്തതെന്നും യുദ്ധസ്മാരകത്തിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ വിഎസ് പറഞ്ഞു.
പാമൊലിന്‍, ബാര്‍, സോളര്‍, പാറ്റൂര്‍ കോഴ എന്നിങ്ങനെയുള്ള അഴിമതി വീരന്മാരാണ് സഭയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ ഗണേഷ് കുമാറും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: