കൊച്ചി മെട്രോ ആദ്യഘട്ടം ജൂണില്‍

Friday 5 February 2016 10:44 am IST

തിരുവനന്തപുരം: കൊച്ചി മെട്രോ ആദ്യഘട്ടം ജൂണില്‍ തന്നെ പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ പി.സദാശിവം. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്മാര്‍ട് സിറ്റി ആദ്യഘട്ടം ഈവര്‍ഷം പൂര്‍ത്തിയാകും. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായതായും അദ്ദേഹം പ്രസംഗത്തില്‍ അറിയിച്ചു. രാജ്യത്തെ ആദ്യഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐടി വരുമാനം ഈ വര്‍ഷം 18,000 കോടി രൂപയായി. കേരളത്തിന്റെ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും നയപ്രഖ്യാപനത്തില്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കും. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യചികിത്സയ്ക്കായി സുകൃതം പദ്ധതി ആരംഭിക്കും. പട്ടികവിഭാഗങ്ങള്‍ക്കായി ആദ്യ മെഡിക്കല്‍ കോളജ് പാലക്കാട്ട് തുടങ്ങും. കൊച്ചി റീജണല്‍ കാന്‍സര്‍ സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. പരമ്പരാഗത മേഖലയില്‍ വന്‍ മുന്നേറ്റം.ലിംഗസമത്വവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തും. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. പൊതുമാഖലാ സ്ഥാപനങ്ങള്‍ക്കായി 899.9 കോടി രൂപ.കേരളത്തിന്റെ വളര്‍ച്ച 12.3 %വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ അധികം. കൈത്തറിക്കായി കണ്ണൂരില്‍ പ്രദര്‍ശന പരിശീലനശാല.ആഭ്യന്തര പച്ചക്കറി ഉദ്പാദനം ഇരട്ടിയായി. ജൈവപച്ചക്കറിയിലൂടെ സ്വയം പര്യാപ്തത നേടാനായി .വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു.റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിധ്യവത്കരണം. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അഞ്ച് ലക്ഷം വരെ സഹായം. ഭവനനിര്‍മ്മാണത്തിനായി വിപുലമായ പദ്ധതികള്‍ക്യാന്‍സര്‍ രോഗികള്‍ക്കായി സൗജന്യ ചികിത്സ സുകൃതെ പദ്ധതിയിലൂടെഒറ്റപ്പാലത്ത് കേന്ദ്ര സഹായത്തോടെ കിന്‍ഫ്ര പാര്‍ക്ക് വനസംരക്ഷണത്തിന് വിപുലമായ പദ്ധതികള്‍റബ്ബര്‍ താങ്ങുവില 150 രൂപയാക്കും.5450 കോടിയായി ലോട്ടറി വരുമാനം വര്‍ധിച്ചു.തിരുവനന്തപുരത്ത് ആഗോള ആയുര്‍വേദ വില്ലേജ്.ച്ചക്കറി വില കുറയ്ക്കാന്‍ ഹോര്‍ട്ടി കേര്‍പ്പിന് 44.4 കോടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.