പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പത്തനാപുരം മൂഴിക്ക് സമീപം കാലപ്പഴക്കം കൊണ്ട് ചുവടു ഉണങ്ങിയ വാകമരം റോഡിനു കുറുകെ നിലംപതിച്ചു. ഈ സമയം ഇതുവഴി വാഹനങ്ങള്‍ കടന്നു പോകാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
ഇതോടെ പ്രധാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ പാതയിലും അടൂര്‍-പത്തനാപുരം പാതയിലും ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ അപകട ഭീഷണി ഉയര്ത്തിനില്ക്കുന്നുണ്ട്. ഇവ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധിതവണ പൊതുമരാമത്തു വകുപ്പിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപകടങ്ങള്‍ ഉണ്ടായ ശേഷമാണു അധികൃതര്‍ നടപടിയുമായി രംഗത്തിറങ്ങുന്നതെന്നും ആക്ഷേപമുണ്ട്. കോന്നിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി മരം റോഡില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: