ദളിത് പഞ്ചായത്തംഗത്തെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: പട്ടികജാതിമോര്‍ച്ച

Friday 5 February 2016 11:04 am IST

കൊട്ടാരക്കര: വനിതയും ദളിതുമായ പഞ്ചായത്ത് അംഗത്തെ ഗ്രാമസഭയില്‍ കടന്നുകയറി അക്രമിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണന്ന് പട്ടികജാതിമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റ് മഠത്തില്‍ ശശി പറഞ്ഞു. മഞ്ജുഷക്കെതിരെ ഇടതുപക്ഷ സവര്‍ണനേതാക്കള്‍ നടത്തിയ ആക്രമണം കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണന്നും പട്ടികജാതികമ്മീഷന്‍ അടിയന്തിരമായി ഇടപെട്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരിക്കേറ്റ മെമ്പറെ സന്ദര്‍ശിച്ച ശശി ആവശ്യപ്പെട്ടു. പട്ടികജാതി വനിതയെ പരസ്യമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാത്ത കൊട്ടാരക്കര പോലീസിന്റെ നടപടിക്കെതിരെ ഉന്നതതലത്തില്‍ പരാതി നല്‍കും. തെരഞ്ഞെടുത്ത ജനപ്രതിനിധിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്ന ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ല. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാവകൂപ്പ് പ്രകാരം കേസെടുത്തില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും മഠത്തില്‍ ശശി പറഞ്ഞു. ബിജെപി ജില്ലാവൈസ് പ്രസിഡന്റ് കണ്ണാട്ട് രാജേന്ദ്രന്‍, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് ബൈജു ചെറുപൊയ്ക, മധു വട്ടവിള, ആര്‍.കലാധരന്‍, എം.വിജയന്‍, പൂത്തൂര്‍ രാജേഷ് എന്നിവരും ആശുപത്രിയിലെത്തി മഞ്ജുഷയെ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.