കാര്‍ഷിക കര്‍മ്മസേനയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Friday 5 February 2016 9:31 pm IST

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ രൂപീകരിച്ച കാര്‍ഷിക കര്‍മ്മസേനയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തിലെ പ്രധാന നെല്ലറയായ കുറ്റിയാട്ടുംതാഴെ പാടശേഖരത്തില്‍ നെല്ല് കൊയ്തുകൊണ്ടാണ് കര്‍മ്മസേന രംഗത്തിറങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.ബിന്ദു അദധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ റൂബി ജനറ്റ് ജോണി, ജനപ്രതിനിധികളായ എം.ലക്ഷ്മണന്‍, കെ.മോഹനന്‍, സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് പി.വി.ഭാസ്‌കരന്‍, പഞ്ചായത്ത് സെക്രട്ടറി കെ.അനില്‍, കെ.വി.പത്മനാഭന്‍, കെ.കുഞ്ഞിരാമന്‍, കെ.നാരായണന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.