ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ മകളും പിന്നണി ഗായികയുമായ ഷാന്‍ ജോണ്‍സണെ (29) ചെന്നൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാരീരിക പ്രശ്നങ്ങളാണ് മരണകാരണമെന്ന് പറയപ്പെടുന്നു. ഹോട്ടല്‍ മുറിയില്‍ തനിച്ചായിരുന്നു ഷാനിന്റെ താമസം.
ഒരു പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു ഷാന്‍. പാട്ടിന്റെ ബാക്കി റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
എങ്കയും എപ്പോതും, പ്രെയ്സ് ദ ലോര്‍ഡ്, പറവൈ, തിര എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
2011ലായിരുന്നു മലയാള ചലച്ചിത്ര ലോകത്തിന് പ്രശസ്ത സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററിനെ നഷ്ടമാകുന്നത്. തൊട്ടടുത്ത വര്‍ഷം മകന് റെന്‍ ജോണ്സണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. ഇതിനു പിന്നാലെയാണ് ഷാനിന്റെ യാത്ര.
ഷാനിന്റെ പെട്ടെന്നുള്ള മരണം സംഗീത ലോകത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒരു ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. മൃതദേഹം തൃശൂരിലുള്ള വീട്ടിലേക്ക് കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: