വിത്തുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

Friday 5 February 2016 9:34 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിഷരഹിത ഊര്‍ജ്ജിത പച്ചക്കറി സ്വയം പര്യാപ്തതാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്ന് കണ്ണപുരം ഗ്രാമപഞ്ചായത്തിലേക്കുള്ള 9000 തൈകള്‍ ഉള്‍പ്പെട്ട വിത്തു വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ കൃഷി ഭവനുകളിലൂടെ എട്ടു ലക്ഷത്തിലേറെ പച്ചക്കറി തൈകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സുമേഷ്, അംഗം പി കെ സരസ്വതി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, കെ ടി സുമിത്രന്‍, കെ സി വിജയന്‍, എ ആര്‍ സി നായര്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ വി നാരായണന്‍, കരിമ്പം ഫാം സൂപ്രണ്ട് ഇന്‍ചാര്‍ജ് ടി വി ജീവരാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.