പഴയങ്ങാടി: കണ്ണപുരം ഈസ്റ്റ് യുപി സ്കൂളില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 5 ലക്ഷത്തോളം രൂപ അനുവദിച്ചാണ് ക്ലാസ് റൂം സജ്ജീകരിച്ചത്. 4 കമ്പ്യൂട്ടര്‍, ലാപ്ടോപ്, എല്‍ഇഡി ടിവി, എല്‍സിഡി പ്രൊജക്ടര്‍ എന്നിവ അടങ്ങിയതാണ് സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനം. കണ്ണപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ മോഹനന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എ ലക്ഷ്മണന്, മാനേജര്‍ കെ എം ഉണ്ണികൃഷ്ണന്, നിറവ് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ കെ അനിതകുമാരി എന്നിവര്‍ ആശംസ നേര്‍ന്നു. ഹെഡ്മിസ്ട്രസ് സി ഗീതാകുമാരി സ്വാഗതവും മദര്‍ പിടിഎ പ്രസിഡന്റ് എം വി നിഷി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: