ചക്കരക്കല്ല്: ചക്കരക്കല്ല്, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ സിപിഎം നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയാണെന്നും സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു. സിപിഎം പ്രവര്‍ത്തകരായ പോലീസുകാരെ നിയമിച്ചു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ഗൂഡാലോന നടത്തുകയാണ് ആര്‍എസ്എസ് നേതാവ് സൂരജിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം ഇതിനുദാഹരണമാണ്. 10 ബൈക്കുകളില്‍ ബോംബുമായി സംഘ പ്രവര്‍ത്തകരെ അക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിവന്നപ്പോള് കൈയ്യില്‍ നിന്നും ബോംബ് പൊട്ടി സിപിഎം ക്രിമിനലിന്റെ കാലുനഷ്ടപ്പെടുകയും ഗുരുതരമായ പരിക്കേറ്റ ക്രിമിനലിനെ ആശുപത്രിയിലെത്തിച്ച വിമുക്ത ഭടന്റെ വീടാക്രമിക്കുകയും കിണറില്‍ കരിയോയില്‍ ഒഴിച്ച് മലിനപ്പെടുത്തുകയും ചെയ്ത നടപടിയില്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല. വീടുകളില്‍ കയറി കൊലവിളി നടത്തിയവര്‍ക്കെതിരെ പരാതി കൊടുത്തിട്ടും നടപടിക്കു പോലീസ് മടിച്ചുനില്‍ക്കുന്നു. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് പോലീ സ് നടത്തിവരുന്നതെന്നും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കും ബിജെപി ആലോചിക്കുകയാണ്. അഞ്ചരക്കണ്ടിയില്‍ ബസ് ഡ്രൈവര്‍ ഉദയകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആര്.കെ.ഗിരിധരന് അധ്യക്ഷത വഹിച്ചു. പി.ആര്.രാജന്, കെ.പി.ഹരീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: