ഇരിട്ടി: ഇരിട്ടി എസ്എന്‍ഡിപി യൂണിയന് ശാഖാ ഭാരവാഹികളായ 50 പേരുടെ നേത്രദാന സമ്മതപത്ര സമര്‍പ്പണം 11ന് നടക്കും. വൈകിട്ട് 3മണിക്ക് ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമ്മത പത്രം ജില്ലാ ആശുപത്രി അധികൃതര്‍ക്ക് കൈമാറും. യൂണിയനില്‍ നിന്ന് നൂറ് രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കും. മൂന്ന് വര്‍ഷക്കാലത്തേക്ക് നിര്‍ദ്ധനരായ രോഗികള്‍ക്ക് മാസംതോറും 250 രൂപയാണ് നല്‍കുക. സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടനമാണ് 11ന് നടക്കുന്നത്. ഇതുകൂടാതെ ധനലക്ഷ്മി ബാങ്കുമായി ചേര്‍ന്നുള്ള മൈക്രോ ഫിനാന്‍സ് വായ്പയുടെ വിതരണവും അന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: